43 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു; പട്ടിക ഇങ്ങനെ

 സ്‌നാക് വീഡിയോ. വീഡേറ്റ്, ബോക്‌സ്റ്റാര്‍, അലി എക്‌സ്പ്രസ്‌തുടങ്ങിയവയാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടത്
43 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു; പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: 43 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു.  സ്‌നാക് വീഡിയോ. വീഡേറ്റ്, ബോക്‌സ്റ്റാര്‍, അലി എക്‌സ്പ്രസ്‌
തുടങ്ങിയവയാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടത്. 

ഇത് മൂന്നാംതവണയാണ് രാജ്യത്ത് ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നത്. സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ‌
വ്യക്തമാക്കിയിരുന്നു. 

ആലിബാബ വര്‍ക്ക് ബെഞ്ച്, ആലിപേ ക്യാഷര്‍, കാം കാര്‍ഡ്, അഡോര്‍ ആപ്പ്, മാംഗോ ടിവി, ക്യാഷര്‍ വാലറ്റ് എന്നിവയും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ടിക്, ടോക്, യുസി ബ്രൗസര്‍ തുടങ്ങിയ ഏറെ പ്രചാരമുള്ള ചൈനീസ് ആപ്പുകളാണ് നേരത്തെ സര്‍ക്കാര്‍ നിരോധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com