കരയാക്രമണത്തില്‍ പുതിയ കരുത്ത്; ബ്രഹ്മോസ് ക്രൂസ് മിസൈല്‍ പരീക്ഷണം വിജയം

കരയാക്രമണത്തില്‍ പുതിയ കരുത്ത്; ബ്രഹ്മോസ് ക്രൂസ് മിസൈല്‍ പരീക്ഷണം വിജയം
കരയാക്രമണത്തില്‍ പുതിയ കരുത്ത്; ബ്രഹ്മോസ് ക്രൂസ് മിസൈല്‍ പരീക്ഷണം വിജയം

ന്യൂഡല്‍ഹി: ബ്രഹ്മോസിന്റെ സൂപ്പര്‍ സോണിക്ക് ക്രൂസ് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. ബ്രഹ്മോസിന്റെ ലാന്‍ഡ് അറ്റാക്ക് വേര്‍ഷനാണ് ഇപ്പോള്‍ പരീക്ഷിച്ചത്. പരിശ്രമം വിജയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മിസൈല്‍ പരീക്ഷിച്ചത്. ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. മിസൈലിന്റെ പ്രഹരശേഷി 400 കിലോമീറ്ററായി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രവര്‍ത്തന സംവിധാനമാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റേത്. അടുത്തിടെ ഡിആര്‍ഡിഒ മിസൈല്‍ സംവിധാനത്തിന്റെ പരിധി നിലവിലുള്ള 298 കിലോമീറ്ററില്‍ നിന്ന് 450 കിലോമീറ്ററായി ഉയര്‍ത്തിയിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 800 കിലോമീറ്ററിലധികം ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന ശൗര്യ മിസൈല്‍ സംവിധാനം ഡിആര്‍ഡിഒ പരീക്ഷിച്ച് വിജയിപ്പിച്ചിരുന്നു. ഒപ്പം ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യയ്ക്കായുള്ള സാങ്കേതിക പ്രകടന വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ പുതിയതും നിലവിലുള്ളതുമായ മിസൈല്‍ സംവിധാനങ്ങള്‍ പരീക്ഷിക്കുന്നതിലും ഡിആര്‍ഡിഒ വിജയിച്ചു. പിന്നാലെയാണ് സൂപ്പര്‍ സോണിക്ക് ക്രൂസ് മിസൈലിന്റെ വിജയകരമായ പരീക്ഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com