ബിബിസിയുടെ 100 വനിതകളില്‍ നാല് ഇന്ത്യക്കാര്‍; ഇശൈവാണിയും ബില്‍ക്കിസ് ബാനുവും പട്ടികയില്‍ 

തമിഴ്‌നാട്ടിലെ പാരമ്പര്യ ഗാന സംഗീതത്തിലെ പുരുഷമേധാവിക്വം തകര്‍ക്കുകയായിരുന്നു ഇശൈവാണി
ബിബിസിയുടെ 100 വനിതകളില്‍ നാല് ഇന്ത്യക്കാര്‍; ഇശൈവാണിയും ബില്‍ക്കിസ് ബാനുവും പട്ടികയില്‍ 

ലണ്ടന്‍: ലോകത്തിലെ സ്വാധീന ശക്തിയുള്ള 100 സ്ത്രീകളുടെ പട്ടികയില്‍ നാല് ഇന്ത്യക്കാര്‍. ബിബിസി തയ്യാറാക്കിയ പട്ടികയില്‍ പാരാ ബാഡ്മിന്റന്‍ ലോക ചാമ്പ്യന്‍ മാനസി ജോഷി, കാലാവസ്ഥാ മാറ്റത്തിന് എതിരെ പൊരുതുന്ന റിദ്ദിമ പാണ്ഡെ, ഷഹീന്‍ ബാഗില്‍ സമരം നയിച്ച ബില്‍ക്കീസ് ബാനു, സംഗീതജ്ഞ ഇശൈവാണി എന്നിവരാണ് ഇടംപിടിച്ചത്. 

ഷഹീന്‍ ബാഗില്‍ പൗരത്വ നിയമത്തിന് എതിരെയായിരുന്നു 82കാരിയായ ബില്‍ക്കീസ് ബാനു സമാധാനപരമായി സമരം നയിച്ചത്. തമിഴ്‌നാട്ടിലെ പാരമ്പര്യ ഗാന സംഗീതത്തിലെ പുരുഷമേധാവിക്വം തകര്‍ക്കുകയായിരുന്നു ഇശൈവാണി. തന്റെ ഒന്‍പതാം വയസിലാണ് കേന്ദ്ര സര്‍ക്കാരിന് എതിരെ റിദ്ദിമ പാണ്ഡേ പരാതി ഫയല്‍ ചെയ്യുന്നത്. 

2019ല്‍ മറ്റ് 15 കുട്ടികള്‍ക്കൊപ്പം 5 രാജ്യങ്ങള്‍ക്കെതിരെ റിദ്ദിമ യുഎന്നില്‍ ഹര്‍ജി ഫയല്‍ ചെയ്തു.ഇത്തവണ ബിബിസിയുടെ 100 വനികളില്‍ നൂറാം സ്ഥാനം ഒഴിച്ചിട്ടു. പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തില്‍ പൊരുതിയ ലോകത്തിലെ എല്ലാ വനിതകള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ഇത്. 

ഫിന്‍ലാന്‍ഡിലെ സ്ത്രീകള്‍ മാത്രമുള്ള കൂട്ടുകക്ഷി സര്‍ക്കാരിനെ നയിക്കുന്ന സന്നാ മറിന്‍, കോവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള ഓക്‌സ്ഫഡ് ഗവേഷണ സംഘത്തെ നയിക്കുന്ന സാറാ ഗില്‍ബര്‍ട് എന്നിവരും ബിബിസിയുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com