2015ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ഭയം; കാറുകള്‍ കൂട്ടത്തോടെ മേല്‍പ്പാലത്തില്‍, നഗരവാസികളുടെ മുന്‍കരുതല്‍ 

നിവാര്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന് മുന്‍പ് 2015ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലായിരുന്നു ചെന്നൈ നഗരവാസികള്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന് മുന്‍പ് 2015ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലായിരുന്നു ചെന്നൈ നഗരവാസികള്‍. മുന്‍കരുതലിന്റെ ഭാഗമായി മേല്‍പ്പാലം ഉള്‍പ്പെടെ സുരക്ഷിതമായ സ്ഥലങ്ങളില്‍ കാറുകള്‍ കൊണ്ടുവന്നിടുന്നതിന്റെ തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നഗരവാസികള്‍.

2015ലെ വെള്ളപ്പൊക്കം ചെന്നൈ നഗരവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ദുരിത്തിലാഴ്ത്തി. മുന്‍കൂട്ടി പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് വലിയ തോതിലുള്ള നഷ്ടമാണ് ഉണ്ടായത്. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തവണ നഗരവാസികള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്.

2015ല്‍ കാറുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത്തരം ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മദിപക്കത്തിലെ സ്ഥലവാസികള്‍ മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ മുഴുവനും പാര്‍ക്ക് ചെയ്തിട്ടു. പാലം കാറുകള്‍ കൊണ്ട് നിറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com