'അത് പ്രതികാര നടപടിയല്ലാതെ മറ്റെന്താണ്?  നഷ്ടപരിഹാരം നല്‍കൂ'- കങ്കണയ്ക്ക് ആശ്വാസവുമായി ഹൈക്കോടതി

'അത് പ്രതികാര നടപടിയല്ലാതെ മറ്റെന്താണ്?  നഷ്ടപരിഹാരം നല്‍കൂ'- കങ്കണയ്ക്ക് ആശ്വാസവുമായി ഹൈക്കോടതി
'അത് പ്രതികാര നടപടിയല്ലാതെ മറ്റെന്താണ്?  നഷ്ടപരിഹാരം നല്‍കൂ'- കങ്കണയ്ക്ക് ആശ്വാസവുമായി ഹൈക്കോടതി

മുംബൈ: ബോളിവുഡ് നടി കങ്കണാ റണാവത്തിന്റെ ഒഫീസ് കെട്ടിടം പൊളിക്കാനുള്ള നടപടി റദ്ദാക്കി ബോംബെ ഹൈക്കോടതി. നടിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഓഫീസിനെതിരെ നല്‍കിയ നോട്ടീസ് റദ്ദാക്കിയ ഹൈക്കോടതി മുംബൈ കോര്‍പറേഷന്റേതെന്ന് പ്രതികാര നടപടിയല്ലാതെ മറ്റൊന്നുമല്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ ഓഫീസ് മുംബൈ കോര്‍പറേഷന്‍ പൊളിച്ചതിനെതിരെയാണ് കങ്കണ ഹര്‍ജി നല്‍കിയത്. ഉദ്ധവ് താക്കറെ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് കങ്കണയ്ക്ക് അനുകൂലമായുള്ള വിധി.  

സംഭവത്തില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി നോട്ടീസ് നല്‍കി. എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കാന്‍ കോടതി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു. 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

തനിക്ക് നഷ്ടപരിഹാരം വേണമെന്ന കങ്കണയുടെ ആവശ്യത്തിന്‍മേലാണ് നടപടി. കങ്കണയുടെ പരസ്യപ്രസ്താവനകള്‍ അംഗീകരിക്കുന്നില്ല. പൊതുവേദികളില്‍ സംയമനം പാലിക്കുകയും ജാഗ്രത വേണമെന്നും കോടതി പറഞ്ഞു. അതേ സമയം നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് ഇത്തരത്തില്‍ നടപടിയെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സെപ്റ്റംബറിലാണ് മുംബൈ പാലിയിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം മുംബൈ കോര്‍പറേഷന്‍ പൊളിച്ച് നീക്കിയത്. മഹാരാഷ്ട്ര സര്‍ക്കാരിനും ശിവസേനയ്ക്കുമെതിരെ കങ്കണ നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്. അനധികൃതമായിട്ട് നിര്‍മിച്ച ഭാഗമാണ് പൊളിച്ചുനീക്കിയതെന്നാണ് മുംബൈ കോര്‍പറേഷന്റെ അവകാശവാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com