ആന്ധ്രയില്‍ ആശ്വാസം;  635 കോവിഡ് കേസുകള്‍ മാത്രം; മഹാരാഷ്ട്രയില്‍ 5,965; ആശങ്ക ഉയര്‍ത്തി കേരളം

മഹാരാഷ്ട്രയില്‍ ഇന്ന് 5,965പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3,937പേര്‍ രോഗമുക്തരായി
ആന്ധ്രയില്‍ ആശ്വാസം;  635 കോവിഡ് കേസുകള്‍ മാത്രം; മഹാരാഷ്ട്രയില്‍ 5,965; ആശങ്ക ഉയര്‍ത്തി കേരളം

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5,965പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3,937പേര്‍ രോഗമുക്തരായി. 75പേര്‍ മരിച്ചു. 18,14,515പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 16,76,564പേര്‍ രോഗമുക്തരായി. 89,905പേര്‍ ചികിത്സയിലാണ്. 46,986 പേര്‍ മരിച്ചു. 

അതേസമയം കേരളത്തില്‍ ഇന്ന് 6,250പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 മരണവും സ്ഥിരീകരിച്ചു. 5,474പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. 

ഡല്‍ഹിയില്‍ ഇന്ന് 4,998പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6,512പേര്‍ രോഗമുക്തരായി. 89പേര്‍ മരിച്ചു. 5,61,742പേര്‍ക്കാണ് ഡല്‍ഹിയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 5,16,166പേര്‍ രോഗമുക്തരായി. 8,998പേര്‍ മേരിച്ചു. 36,578പേര്‍ ചികിത്സയിലുണ്ട്. 

അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന ആന്ധ്രാപ്രദേശില്‍ ആശ്വാസകരമായ കണക്കുകളാണ്. ദിനംപ്രതി സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയുകയാണ്. 635കേസുകളാണ് ഇന്ന് ആന്ധ്രാപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1,186പേര്‍ രോഗമുക്തരായി. 8,67,063പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 11,571പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 8,48,511പേര്‍ രോഗമുക്തരായി. 6,981പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com