നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു; അഞ്ച് പേര്‍ക്ക് പരിക്ക്

നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു; അഞ്ച് പേര്‍ക്ക് പരിക്ക്
നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു; അഞ്ച് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: നിയന്ത്രണ രേഖയിലുണ്ടായ പാക് വെടിവയ്പ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമാണ്. 

വ്യാഴാഴ്ച രാവിലെയാണ് കുപ്‌വാരയിലെ നൗഗാമിലും പൂഞ്ചിലും പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്. നൗഗാം മേഖലയില്‍ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. പൂഞ്ചില്‍ ഒരു സൈനികനാണ് വീരമൃത്യു വരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ പ്രതികരിച്ചു. പരിക്കേറ്റവരെ സൈന്യത്തിന്റെ ആശുപത്രിയിലേക്ക് മാറ്റി.

നിയന്ത്രണരേഖയിലും ഇന്ത്യന്‍ പോസ്റ്റുകളിലേക്കും പാകിസ്ഥാന്‍ മോര്‍ട്ടാര്‍ ആക്രമണവും വെടിവെപ്പും തുടരുകയാണ്. പാക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു. 

കഴിഞ്ഞ എട്ട് മാസത്തിനിടെ മൂവായിരത്തിലധികം തവണയാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക കണക്കാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com