'സുരക്ഷയൊരുക്കണം; അല്ലെങ്കില്‍ ഞാനവരെ കൊണ്ടുപോകും'; ഹാഥ്‌രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷയൊരുക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ്

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം സുരക്ഷിതരല്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഹാഥ്‌രസ് പെണ്‍കുട്ടിയുടെ വീട്ടില്‍/ചിത്രം: എഎന്‍ഐ
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഹാഥ്‌രസ് പെണ്‍കുട്ടിയുടെ വീട്ടില്‍/ചിത്രം: എഎന്‍ഐ

ഹാഥ്‌രസ്: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം സുരക്ഷിതരല്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഹാഥ്‌രസിലെത്തി കുടുംബത്തെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പെണ്‍കുട്ടിയുടെ കുടുംബത്തിന് 'വൈ' കാറ്റഗറി സുരക്ഷ ഒരുക്കണമെന്നും അല്ലാത്തപക്ഷം താന്‍ അവരെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

നേരത്തെ, ഹാഥ്‌രസിലേക്ക് പോകാനെത്തിയ അദ്ദേഹത്തെയും സംഘത്തെയും യുപി പൊലീസ് തടഞ്ഞിരുന്നു.  നടന്ന് യാത്ര തുടര്‍ന്ന അദ്ദേഹത്തിന് പിന്നീട് യാത്രാനമതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com