ശിവകുമാറിന്റെ വീട്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപ കണ്ടെടുത്തെന്ന് സിബിഐ; പ്രതിഷേധവുമായി കോണ്‍ഗ്രസ് (വീഡിയോ)

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. 
ശിവകുമാറിന്റെ വീട്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപ കണ്ടെടുത്തെന്ന് സിബിഐ; പ്രതിഷേധവുമായി കോണ്‍ഗ്രസ് (വീഡിയോ)

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെയും സഹോദരന്‍ സുരേഷിന്റെയും വീടുകളില്‍ നിന്ന് അമ്പത് ലക്ഷം രൂപ കണ്ടെടുത്തതായി സിബിഐ വൃത്തങ്ങള്‍. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. 

തിങ്കളാഴ്ച രാവിലെയാണ് സിബിഐ സംഘം ബെംഗളൂരു കനകപുരയിലെ ശിവകുമാറിന്റെ വീട്ടിലെത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. പതിനാലിടങ്ങളില്‍ ഇന്ന് റെയ്ഡ് നടത്തുന്നുണ്ട്.

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ശിവകുമാറിന്റെ നേതൃത്വത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച നടന്നുകൊണ്ടിരുന്ന സമയത്താണ് സിബിഐ റെയ്ഡ് നടത്തിയതെന്ന്  കോണ്‍ഗ്രസ് വക്താവ് സൂരജ് ഉര്‍സ് പറഞ്ഞു. 

അതേസമയം, റെയ്ഡിന് എതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ശിവകുമാറിന് വീടിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com