ഹാഥ്‌രസ് സംഭവത്തിൽ പ്രതിഷേധം; രാജ്ഭവനിലേക്ക് ഡിഎംകെ മാർച്ച്; കനിമൊഴി കസ്റ്റഡിയിൽ

ഹാഥ്‌രസ് സംഭവത്തിൽ പ്രതിഷേധം; രാജ്ഭവനിലേക്ക് ഡിഎംകെ മാർച്ച്; കനിമൊഴി കസ്റ്റഡിയിൽ
ഹാഥ്‌രസ് സംഭവത്തിൽ പ്രതിഷേധം; രാജ്ഭവനിലേക്ക് ഡിഎംകെ മാർച്ച്; കനിമൊഴി കസ്റ്റഡിയിൽ

ചെന്നൈ: ഹാഥ്‌രസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഡിഎംകെ എംപി കനിമൊഴിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചെന്നൈയിലാണ് ഡിഎംകെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ടായിരുന്നു ഡിഎംകെയുടെ പ്രതിഷേധം. 

തമിഴ്നാട് രാജ്ഭവനിലേക്ക് മെഴുകുതിരി തെളിച്ച് പ്രകടനം നടത്തിയ കനിമൊഴിയെയും മറ്റ് പ്രവർത്തകരേയും പൊലീസ് തടഞ്ഞു. ഇതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിബിഐക്ക് കൈമാറിയ ഹാഥ്‌രസ് സംഭവത്തിലെ അന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും യുപി സർക്കാർ മാപ്പ് പറയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com