ബിഹാറില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; അദ്യപട്ടികയില്‍ ഷൂട്ടര്‍ ശ്രേയസിയും

ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തുവിട്ടു
ബിഹാറില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; അദ്യപട്ടികയില്‍ ഷൂട്ടര്‍ ശ്രേയസിയും

പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തുവിട്ടു. 27 സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. പട്ടികയില്‍് അഞ്ച് വനിതകളും ഉണ്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന ഷൂട്ടര്‍ ശ്രേയസി സിങും പട്ടികയില്‍ ഉണ്ട്. 

നേരത്തെ എന്‍ഡിഎയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായിരുന്നു. ആകെയുള്ള 243 സീറ്റുകളില്‍ ജെ.ഡി.യു 122 സീറ്റുകളിലും ബി.ജെ.പി 121 സീറ്റുകളിലും മത്സരിക്കുമെന്ന് മുഖ്യമന്ത്രി നീതീഷ് കുമാര്‍ പ്രഖ്യാപിച്ചു.

നിതീഷ് കുമാര്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ജിതന്‍ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്ക് ജെ.ഡി.യു ക്വോട്ടയില്‍ ഏഴ് സീറ്റ് നല്‍കും. വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ബി.ജെ.പി അവരുടെ ക്വോട്ടയില്‍ സീറ്റുകള്‍ അനുവദിക്കും. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

തര്‍ക്കത്തെത്തുടര്‍ന്ന് എന്‍ഡിഎ മുന്നണി വിട്ട എല്‍ജെപി 143 സീറ്റുകളില്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള  പ്രതിപക്ഷ മഹാസഖ്യത്തില്‍ ആര്‍.ജെ.ഡി 144 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70, സിപിഐഎംഎല്‍ 19, സിപിഐആറ്, സിപിഎംനാല് എന്നിങ്ങനെയാണ് മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം.

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിന് ഫലം പുറത്ത് വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com