തമിഴ്‌നാട്ടില്‍ ഇതുവരെ മരിച്ചത് 9,984പേര്‍; ആന്ധ്രയില്‍ 6,086, ഇന്നും മാറ്റമില്ല; രണ്ട് സംസ്ഥാനങ്ങളിലും അയ്യായിരത്തിന് പുറത്ത് കോവിഡ് ബാധിതര്‍

6,35,855പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്
തമിഴ്‌നാട്ടില്‍ ഇതുവരെ മരിച്ചത് 9,984പേര്‍; ആന്ധ്രയില്‍ 6,086, ഇന്നും മാറ്റമില്ല; രണ്ട് സംസ്ഥാനങ്ങളിലും അയ്യായിരത്തിന് പുറത്ത് കോവിഡ് ബാധിതര്‍

ചെന്നൈ/ഹൈദരാബാദ്: തമിഴ്‌നാട്ടില്‍ ഇന്ന് 5,447പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 5,524പേര്‍ രോഗമുക്തരായി. 67പേര്‍ മരിച്ചു.

6,35,855പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5,80,736പേര്‍ രോഗമുക്തരായി. 9,984പേര്‍ മരിച്ചു. 45,135പേരാണ് ചികിത്സയിലുള്ളത്. 

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ഇന്ന് 5,120പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 34പേര്‍ മരിച്ചു.

7,34,427പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരച്ചത്. 49,513പേര്‍ ചികിത്സയിലാണ്. 6,78,828പേര്‍ രോഗമുക്തരായി. 6,086പേര്‍ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com