ഓട്ടിസം ബാധിച്ച മകന്‍ തിരികെ മാതാപിതാക്കള്‍ക്കരികില്‍, കാണാതായിട്ട് അഞ്ച് വര്‍ഷം; തുണച്ചത് സാങ്കേതികവിദ്യ; കണ്ണ് നനയ്ക്കുന്ന വിഡിയോ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 10th October 2020 10:35 AM  |  

Last Updated: 10th October 2020 10:37 AM  |   A+A-   |  

sam

 

ഹൈദരാബാദ്: അഞ്ച് വര്‍ഷം മുമ്പ് കാണാതായ 13 വയസ്സുകാരനെ ഫേസ് റെക്കഗ്നിഷന്‍ സംവിധാനത്തിന്റെ സഹായത്തോടെ കണ്ടെത്തി. അസം ശിശുക്ഷേമ പ്രവര്‍ത്തകരുടെയും തെലുങ്കാന പൊലീസിന്റെയും ശ്രമഫലമായാണ് ഓട്ടിസം ബാധിച്ച കുട്ടിയെ തിരികെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കാനായത്. കുട്ടി മാതാപിതാക്കളുമായി കൂടിച്ചേരുന്ന വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

മകനെ തിരികെകിട്ടിയപ്പോള്‍ അതിവൈകാരികമായാണ് അച്ഛനും അമ്മയും പ്രതികരിച്ചത്. രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോ അവസാനിക്കുമ്പോള്‍ കുട്ടി അമ്മയെ തിരിച്ചറിയുന്നതായി കാണാന്‍ കഴിയും. 

2015 ജൂലൈ 14നാണ് സോം സോനി എന്ന കുട്ടിയെ കാണാതാകുന്നത്. കുട്ടിയെ അസമിലെ ഗോല്‍പാരയില്‍ വച്ച് കണ്ടെത്തിയ ശിശുക്ഷേമ പ്രവര്‍ത്തകര്‍ വെല്‍ഫെയര്‍ ഹോമില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഫേസ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച വിവിധ റെസ്‌ക്യൂ ഹോമുകൡ പാര്‍പ്പിച്ചിട്ടുള്ള കുട്ടികളുടെ ഡാറ്റ ശേഖരിച്ചിരുന്നു. ഇതുവഴി കാണാതായ കുട്ടികളെ തിരിച്ചറിയാന്‍ ശ്രമിച്ചപ്പോഴാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ കുട്ടിയെ കണ്ടെത്തിയത്. കുട്ടി മാതാപിതാക്കള്‍ക്കരികിലെത്തിയ വിഡിയോ തെലങ്കാന അഡീഷണല്‍ ഡിജിപി സ്വാതി ലാഖ്‌റ ആണ് പങ്കുവച്ചത്.