പുരോഹിതനും സംഘാടകര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം; ദുര്‍ഗപൂജയ്ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

പൂജ ചടങ്ങുകളിലെത്തുന്നവരെ പരിശോധിക്കാനായി പന്തലിന് സമീപം രിശോധനാ സംവിധാനം ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്
പുരോഹിതനും സംഘാടകര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം; ദുര്‍ഗപൂജയ്ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

അഗര്‍ത്തല :  പുരോഹിതര്‍ക്കും സംഘാടകര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ത്രിപുര സര്‍ക്കാര്‍ ദുര്‍ഗപൂജയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് പുതുക്കിയ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. 

സെപ്റ്റംബര്‍ നാലിന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. സംഘാടകര്‍ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷിച്ച് ദുര്‍ഗപൂജ സംഘടിപ്പിക്കാം. പൂജയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. ആളുകള്‍ക്ക് വരുന്നതിനും പോകുന്നതിനുമായി വീതിയേറിയ വഴി ഒരുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. 

പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ സംഘാടകര്‍, പൂജാരിമാര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും ഒക്ടോബര്‍ 21 ന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിരിക്കണം. പൂജ ചടങ്ങുകളിലെത്തുന്നവരെ പരിശോധിക്കാനായി പന്തലിന് സമീപം രിശോധനാ സംവിധാനം ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

പന്തലുകള്‍ ഒരുകാരണവശാലും അടച്ചുകെട്ടിയതാകരുത്. വശങ്ങളെല്ലാം തുറസ്സായിരിക്കണം. മുകള്‍ ഭാഗം അത്യാവശ്യമെങ്കില്‍ മാത്രമേ മറയ്ക്കാവൂ. ആളുകള്‍ ഒത്തുകൂടും എന്നതിനാല്‍ പന്തലിന് സമീപത്ത് കച്ചവട സ്ഥാപനങ്ങള്‍ ഒന്നും പാടില്ല എന്നും നിര്‍ദേശിച്ചിട്ടുണ്ട്. പുഷ്പാഞ്ജലി ചടങ്ങുകള്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്യണം. ആളുകള്‍ പൂജയ്ക്ക് വീടുകളില്‍ നിന്നും പൂക്കള്‍ കൊണ്ടുവരണം. ഒരേസമയം 15 പേരില്‍ കൂടുതല്‍ പേരെ പുഷ്പാഞ്ജലി ചടങ്ങിന് അനുവദിക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com