മഹാരാഷ്ട്രയില്‍ ഇരട്ടത്തലയുളള സ്രാവിനെ കണ്ടെത്തി; ആറിഞ്ച് നീളം

ആറിഞ്ച് നീളമുളള സ്രാവ് മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുകയായിരുന്നു
മഹാരാഷ്ട്രയില്‍ ഇരട്ടത്തലയുളള സ്രാവിനെ കണ്ടെത്തി; ആറിഞ്ച് നീളം

മുംബൈ: മഹാരാഷ്ട്രയില്‍ ഇരട്ടത്തലയുളള സ്രാവിനെ പിടികൂടി. ആറിഞ്ച് നീളമുളള സ്രാവ് മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് അപൂര്‍വ്വയിനം മത്സ്യത്തെ വെളളത്തിലേക്ക് തന്നെ തുറന്നുവിട്ടു.

പാല്‍ഘറില്‍ മത്സ്യബന്ധനത്തിനിടെ നിതിന്‍ പട്ടേലിനാണ് അപൂര്‍വ്വയിനം മത്സ്യത്തെ കിട്ടിയത്. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. നിതിന്‍ പട്ടേല്‍ തന്നെയാണ് ചിത്രങ്ങള്‍ എടുത്തത്.

'ഇത്തരത്തിലുളള ചെറിയ മത്സ്യങ്ങളെ തിന്നാറില്ല. കൂടാതെ അപൂര്‍വ്വയിനം. വെളളത്തിലേക്ക് തന്നെ വിടാന്‍ തീരുമാനിക്കുകയായിരുന്നു'- നിതിന്‍ പട്ടേല്‍ പറയുന്നു. ഇന്ത്യന്‍ തീരങ്ങളില്‍ ഇത്തരത്തിലുളള സ്രാവിനെ അപൂര്‍വ്വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുളളൂ എന്ന് വിദഗ്ധര്‍ പറയുന്നു. കാര്‍ചാര്‍ഹിനിഡേ കുടുംബത്തില്‍ നിന്നുള്ള സ്പാഡെനോസ് സ്രാവിന്റെ കുഞ്ഞാകാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com