യുപിയില്‍ കാണാതായ പെണ്‍കുട്ടി കരിമ്പിന്‍ പാടത്ത് മരിച്ച നിലയില്‍, കഴുത്തില്‍ പരിക്ക്; ഹാഥ്‌രസിനു സമാനം

യുപിയില്‍ കാണാതായ പെണ്‍കുട്ടി കരിമ്പിന്‍ പാടത്ത് മരിച്ച നിലയില്‍, കഴുത്തില്‍ പരിക്ക്; ഹാഥ്‌രസിനു സമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖിംപുര്‍ ഖേരി (യുപി): ഉത്തര്‍പ്രദേശില്‍ കാണാതായ പെണ്‍കുട്ടിയെ കരിമ്പിന്‍ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിനു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് സൂചന. ഹാഥ്‌രസില്‍ പാടത്തു കണ്ടെത്തിയ പെണ്‍കുട്ടിയും കഴുത്തിനു പരിക്കേറ്റ നിലയിലായിരുന്നു.

വെള്ളിയാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നലെ വൈകിട്ടാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കഴുത്തിനു പരുക്കുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പ്രദേശത്ത് ഒരു വിധത്തിലുള്ള സമുദായ സംഘര്‍ഷവും നിലനിന്നിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മേഖല ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com