അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം ; കാലവര്‍ഷം പിന്‍വാങ്ങുന്നത് വൈകും, കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദങ്ങളും രാജ്യത്ത് കാലവര്‍ഷത്തിന്റെ പിന്‍വാങ്ങലിനെ തടയുന്നു
അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം ; കാലവര്‍ഷം പിന്‍വാങ്ങുന്നത് വൈകും, കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി : അറബിക്കടലില്‍ ഈ മാസം 19 ന് പുതിയൊരു ന്യൂനമര്‍ദം രൂപപ്പെട്ടേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് നിഗമനം. കിഴക്ക്-മധ്യ അറബിക്കടലില്‍ ആകും ന്യൂനമര്‍ദം രൂപമെടുക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വാരാന്ത്യ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 

രാജ്യത്തു നിന്നും ഈ മാസം കാലവര്‍ഷം പിന്‍വാങ്ങിയേക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റ് ശക്തമാണ്. അതുകൊണ്ടു തന്നെ കിഴക്ക്, വടക്കു കിഴക്കന്‍ മേഖലകളില്‍ ഒക്ടോബര്‍ 23 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 

അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദങ്ങളും രാജ്യത്ത് കാലവര്‍ഷത്തിന്റെ പിന്‍വാങ്ങലിനെ തടയുന്നു. കൊങ്കണ്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന താഴ്ന്ന മര്‍ദ്ദം അറേബ്യന്‍ കടലിനു മുകളിലൂടെ നീങ്ങുന്നതിനാല്‍, അടുത്ത രണ്ടു മൂന്നു ദിവസം  മഹാരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. കാലവര്‍ഷം പിന്‍വാങ്ങാത്തതിനാല്‍ സംസ്ഥാനത്ത് തുലാവര്‍ഷം ഇതുവരെ സജീവമായിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com