മഞ്ഞുകാലം സൂക്ഷിക്കുക; കോവിഡ് വ്യാപനം രൂക്ഷമാകാം; മുന്നറിയിപ്പുമായി വിദഗ്ധസമിതി

മാര്‍ഗനിര്‍ദേശം കൃത്യമായി പാലിച്ചാല്‍  അടുത്തവര്‍ഷം ഫെബ്രുവരിയോട കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കഴിയും
മഞ്ഞുകാലം സൂക്ഷിക്കുക; കോവിഡ് വ്യാപനം രൂക്ഷമാകാം; മുന്നറിയിപ്പുമായി വിദഗ്ധസമിതി

ന്യൂഡല്‍ഹി: ശൈത്യകാലത്ത് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാമെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി ജനം പാലിക്കണം. മാര്‍ഗനിര്‍ദേശം കൃത്യമായി പാലിച്ചാല്‍  അടുത്തവര്‍ഷം ഫെബ്രുവരിയോട കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കഴിയും. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ അതി തീവ്രഘട്ടം പിന്നിട്ടതായും വിദഗ്ധ സമിതി അറിയിച്ചു. 

സുരക്ഷമുന്‍കരുതലുകളില്‍ ഉണ്ടാവുന്ന ഇളവുകള്‍ വീണ്ടും കോവിഡ് വ്യാപനത്തിന്റെ വര്‍ധനവിന് കാരണമായേക്കും. 
അടുത്തദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ആഘോഷങ്ങളും ശൈത്യകാലവും വ്യാപനം കുത്തനെ ഉയര്‍ത്തിയേക്കാമെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്ന 2021 ഫെബ്രുവരിയോടെ രാജ്യത്ത് ഒരു കോടി അഞ്ച് ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടായേക്കുമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിലവില്‍ 75 ലക്ഷമാണ് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. 1.14 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 
നിലവില്‍ രാജ്യത്തെ 30 ശതമാനം ആളുകള്‍ മാത്രമേ കോവിഡ് പ്രതിരോധം നേടിയിട്ടുള്ളൂ. ആള്‍ക്കൂട്ടങ്ങള്‍ കോവിഡ് പെട്ടന്ന് വ്യാപിക്കുന്നതിന് കാരണമാവുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഓണക്കാലമാണ് സമിതി ഇക്കാര്യം വിശദീകരിക്കാനായി ചൂണ്ടിക്കാട്ടിയത്. ഓഗസ്ത് 22 മുതല്‍ സെപ്ംബര്‍ 2 വരെയായിരുന്നു കേരളത്തിലെ ഓണക്കാലം. സെപ്തംബര്‍ എട്ടിനാണ് കേരളത്തില്‍ പെട്ടന്നുള്ള വലിയ രോഗവ്യാപനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 32 ശതമാനമാണ് രോഗവ്യാപനം ഇക്കാലയളവില്‍ വര്‍ധിച്ചത്.  കേരളത്തിലെ ആരോഗ്യപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി 22 ശതമാനത്തോളം കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com