ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈനികനെ ഇന്ത്യന്‍ സൈന്യം പിടികൂടി. ലഡാക്കിലെ ഡംചോക് മേഖലയില്‍ നിന്നാണ് സൈനികനെ ഇന്ത്യന്‍ സേന പടിടികൂടിയത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈനികന് ആണെന്ന് കാണിക്കുന്ന രേഖകള്‍ ഇയാളില്‍ നിന്ന് കണ്ടെത്തി.
ചൈനീസ് സൈനികനെ ചോദ്യം ചെയ്തുവരികയാണ്. ആറാമത്തെ മോട്ടറൈസ്ഡ് ഇന്‍ഫന്‍ട്രി ഡിവിഷനില്‍ നിന്നുള്ള ഇയാള്‍ ചാരവൃത്തിക്കെത്തിയതാണോയെന്നും സൈന്യം സംശയിക്കുന്നു. അതേസമയം അബദ്ധത്തില്‍ അതിര്ത്തികടന്നതാകാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ