യെഡിയൂരപ്പയ്ക്ക് ഇനി അധികനാളില്ല, കേന്ദ്ര നേതൃത്വം മടുത്തെന്ന് ബിജെപി എംഎല്‍എ; വിവാദം

യെഡിയൂരപ്പയെ മാറ്റും, കേന്ദ്ര നേതൃത്വം മടുത്തെന്ന് ബിജെപി എംഎല്‍എ; വിവാദം
യെഡിയൂരപ്പ
യെഡിയൂരപ്പ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ ഉടന്‍ നീക്കം ചെയ്യുമെന്ന് സംസ്ഥാനത്തെ ബിജെപി നേതാവിന്റെ പ്രസംഗം. യെഡിയൂരപ്പയുടെ പ്രവൃത്തികളില്‍ കേന്ദ്ര ബിജെപി നേതൃത്വം മടുത്തിരിക്കുകയാണെന്നും ഉടന്‍ നീക്കം ചെയ്യുമെന്നും ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ എംഎല്‍എ പറഞ്ഞു.

ഇന്നലെ ഗാംഗ് ബോഡിയില്‍ നടന്ന പൊതുയോഗത്തിലാണ് ബസനഗൗഡയുടെ പ്രസംഗം. ഇതില്‍ യെഡിയൂരപ്പയ്‌ക്കെതിരായ ഭാഗങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത്.

''അദ്ദേഹം ഇനി അധികനാള്‍ തുടരില്ല. സമയം അതിക്രമിച്ചിരിക്കുന്നു. തലപ്പത്ത് ഉള്ളവര്‍ പോലും അദ്ദേഹത്തെക്കൊണ്ട് മടുത്തിരിക്കുകയാണ്''- ബസനഗൗഡ പറഞ്ഞു.

യെഡിയൂരപ്പയുടെ പിന്‍ഗാമി വടക്കന്‍ കര്‍ണാടകയില്‍നിന്നായിരിക്കുമെന്നും എംഎല്‍എ പറഞ്ഞു. ബിജാപ്പൂരിലെ എംഎല്‍എയാണ് ബസനഗൗഡ. ഷിമോഗയില്‍ മാത്രമാണ് യെഡിയൂരപ്പയുടെ ശ്രദ്ധയെന്ന് ബസനഗൗഡ കുറ്റപ്പെടുത്തി. തന്റെ മണ്ഡലത്തിനായി അനുവദിച്ച 125 കോടിയുടെ പദ്ധതികള്‍ യെഡിയൂരപ്പ മാറ്റിക്കൊണ്ടുപോയതായി എംഎല്‍എ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com