'അവസരം കിട്ടിയപ്പോള്‍ സ്‌കൂളോ കോളജോ ഉണ്ടാക്കിയോ എന്ന് അച്ഛനോടോ അമ്മയോടോ ചോദിക്കു'- തേജസ്വിക്ക് നിതീഷിന്റെ മറുപടി

'അവസരം കിട്ടിയപ്പോള്‍ സ്‌കൂളോ കോളജോ ഉണ്ടാക്കിയോ എന്ന് അച്ഛനോടോ അമ്മയോടോ ചോദിക്കു'- തേജസ്വിക്ക് നിതീഷിന്റെ മറുപടി
'അവസരം കിട്ടിയപ്പോള്‍ സ്‌കൂളോ കോളജോ ഉണ്ടാക്കിയോ എന്ന് അച്ഛനോടോ അമ്മയോടോ ചോദിക്കു'- തേജസ്വിക്ക് നിതീഷിന്റെ മറുപടി

പട്‌ന: ആര്‍ജെഡി നേതാക്കളായ തേജസ്വി യാദവിനെതിരേയും ലാലു പ്രസാദ് യാദവിനെതിരേയും ആഞ്ഞടിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് നിതീഷ് മുന്‍ മുഖ്യമന്ത്രിയേയും മകനേയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. 

ബെഗുസാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് പേര് നേരിട്ട് പരാമര്‍ശിക്കാതെ ശക്തമായ ഭാഷയില്‍ നിതീഷ് കുമാര്‍ ലാലുവിനും തേജസ്വിക്കുമെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. അവസരം കിട്ടിയപ്പോള്‍ ഏതെങ്കിലും സ്‌കൂളുകളോ കോളേജുകളോ ഉണ്ടാക്കിയോ എന്ന് തേജ്വസി യാദവ് അച്ഛനോടോ അമ്മയോടോ ചോദിക്കണമെന്നായിരുന്നു നിതീഷ് കുമാറിന്റെ വാക്കുകള്‍. 

'ഇവിടെ ഭരിക്കാന്‍ മറ്റു ചിലര്‍ക്കും അവസരം ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ എന്താണ് ചെയ്തത്? ഒരു സ്‌കൂളോ കോളജോ നിര്‍മിച്ചോ? ഇന്ന് പഠിക്കണമെന്നുണ്ടെങ്കില്‍ ഏതെങ്കിലും സ്‌കൂളോ, കോളജുകളോ നിര്‍മിച്ചിട്ടുണ്ടോയെന്ന് നിങ്ങളുടെ അച്ഛനോടോ അമ്മയോടെ ചോദിച്ചു നോക്കണം. അവര്‍ ഭരിച്ചപ്പോള്‍ അന്യായമായ മാര്‍ഗത്തിലൂടെ പണമുണ്ടാക്കി. ജയിലില്‍ പോയി. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയെ കസേരയിലിരുത്തി. ഇതാണ് ബിഹാറില്‍ സംഭവിച്ചിരുന്നത്. പക്ഷേ, ഇന്ന് തന്റെ സര്‍ക്കാരിന്റെ കാലത്ത് ആരെങ്കിലും എന്തെങ്കിലും തെറ്റായി ചെയ്‌തോ? ഇനി ആരെങ്കിലും നിയമം ലംഘിച്ചാല്‍ അവര്‍ നേരേ പോകുന്നത് ജയിലിലേക്കായിരിക്കും'- നിതീഷ് പറഞ്ഞു.

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുന്നതിനിടെയാണ് തേജ്വസി യാദവിനും കുടുംബത്തിനുമെതിരേ പേരെടുത്ത് പറയാതെ നിതീഷ് കുമാര്‍ വിമര്‍ശനമുന്നയിച്ചത്. പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ആര്‍ജെഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെയും കഴിഞ്ഞ ദിവസം അദ്ദേഹം പരിഹസിച്ചിരുന്നു. ഇത്രയും പേര്‍ക്ക് ശമ്പളം കൊടുക്കണമെങ്കില്‍ അവര്‍ നടത്തിയ അഴിമതിയില്‍ നിന്നുള്ള പണം ഉപയോഗിക്കേണ്ടിവരുമെന്നായിരുന്നു നിതീഷ് കുമാറിന്റെ പരിഹാസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com