പാകിസ്ഥാന്റെ പൈലറ്റില്ലാ ഹെലിക്കോപ്റ്റർ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു

പാകിസ്ഥാന്റെ പൈലറ്റില്ലാ ഹെലിക്കോപ്റ്റർ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു
പാകിസ്ഥാന്റെ പൈലറ്റില്ലാ ഹെലിക്കോപ്റ്റർ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു

ശ്രീനഗർ: പാകിസ്ഥാൻ സൈന്യത്തിന്റെ ക്വാഡ്‌കോപ്റ്റർ (ഡ്രോണിന് സമാനമായ പൈലറ്റില്ലാ ഹെലിക്കോപ്റ്റർ) ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ഖേരൻ സെക്ടറിലാണ് പാക് പൈലറ്റില്ലാ ഹെലിക്കോപ്റ്റർ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടത്. 

ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് ക്വാഡ്‌കോപ്റ്റർ വീഴ്ത്തിയതെന്ന് ഇന്ത്യൻ സൈന്യം പറഞ്ഞു. ഇതിന്റെ ചിത്രങ്ങൽ വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഡിജെഐ നിർമിച്ച മാവിക് 2 പ്രോ മോഡൽ ക്വാഡ്‌കോപ്റ്ററാണ് താഴ്ന്നു പറക്കുന്നതിനിടെ വെടിവച്ചിട്ടത്. 

പാക് ഭീകരരും ബോർഡർ ആക്ഷൻ ടീമും നുഴഞ്ഞു കയറാനുള്ള സാധ്യത മുന്നിൽക്കണ്ട് ഇന്ത്യൻ സൈന്യം അതീവ ജാഗ്രത പാലിക്കുന്നതിനിടെയാണിത്. മഞ്ഞു വീഴ്ചയ്ക്ക് മുമ്പ് പരമാവധി നുഴഞ്ഞു കയറ്റം നടത്താനാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ശ്രമം. നിരന്തര ശ്രമങ്ങൾ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തുന്നുണ്ടെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ അടുത്തിടെ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com