'ഞങ്ങള്‍ കുട്ടികളല്ല; മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കരുത്'; മോഹന്‍ ഭഗവതിന് ഒവൈസിയുടെ മറുപടി

മുസ്ലീം ജനസംഖ്യയെ ഇല്ലാതാക്കാനാണ് നിയമമെന്ന് അവര്‍ തെറ്റിദ്ധരിച്ചു. അവരുടെ ഈ തെറ്റിദ്ധാരണ മുതലെടുത്ത് ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു.
'ഞങ്ങള്‍ കുട്ടികളല്ല; മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കരുത്'; മോഹന്‍ ഭഗവതിന് ഒവൈസിയുടെ മറുപടി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവതിന് എഐഎംഐഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഞങ്ങള്‍ കുട്ടികളല്ല, മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കരുതെന്നായിരുന്നു ഒവൈസിയുടെ മറുപടി. പൗരത്വത്തിന്റെ അടിസ്ഥാനത്തിലുള്ള മതാതിഷ്ഠിതമായ ഏതൊരു നിയമത്തെയും ഞങ്ങള്‍ എതിര്‍ക്കും. സമരതീഷ്ണമായി നാളുകളില്‍ നിങ്ങളുടെ നിശബ്ദത ജനങ്ങള്‍ മറക്കില്ലെന്നും ഒവൈസി പറഞ്ഞു. 

വിജയദശമി പ്രസംഗത്തിലായിരുന്നു പൗരത്വഭേദഗതി നിയമങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പരാമര്‍ശിച്ചത്. മുസ്ലീം ജനസംഖ്യയെ ഇല്ലാതാക്കാനാണ് നിയമമെന്ന് അവര്‍ തെറ്റിദ്ധരിച്ചു. അവരുടെ ഈ തെറ്റിദ്ധാരണ മുതലെടുത്ത് ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ നടന്നത് ആസൂത്രിതമായ അക്രമമാണെന്നും ഭഗവത് പറഞ്ഞു.

എതെങ്കിലുമൊരു ജനവിഭാഗത്തിന് എതിരല്ല സിഎഎ. എന്നാല്‍ മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. ഇത് മുതലെടുത്ത് ചിലര്‍ മുസ്സീങ്ങളുടെ ആശങ്കകള്‍ക്ക് ഇന്ധനം പകര്‍ന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് സിഎഎ പാസാക്കിയത്. ഒരാളുടെയും പൗരത്വം നിയമം ഇല്ലാതാക്കില്ല. മതപരമായ വിവേചനം നേരിടുന്ന രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമമെന്നും ഭഗവത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com