വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; 90 പേരെ രക്ഷിച്ചതിന് പൊലീസിന്റെ ആദരം ഏറ്റുവാങ്ങിയ 23കാരന്‍ അറസ്റ്റില്‍ 

ഉത്തരാഖണ്ഡില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന 90 പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന 23കാരന്‍ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന 90 പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന 23കാരന്‍ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍. ഒരു വര്‍ഷം മുന്‍പ് ശാരദാ നദിയില്‍ മുങ്ങിത്താഴ്ന്ന തീര്‍ഥാടകരെ രക്ഷിച്ചതിന് സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാന പൊലീസിന്റെ ആദരം ഏറ്റുവാങ്ങിയ സൂരജ് ശര്‍മ്മയാണ് പിടിയിലായത്. നീന്തല്‍ക്കാരനും പ്രത്യാ രക്ഷക് ദളിലെ സന്നദ്ധപ്രവര്‍ത്തകനുമായ സൂരജ് ശര്‍മ്മ സ്ത്രീയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

അയല്‍വാസിയായ സ്ത്രീയോട് ലൈംഗികാതിക്രമം നടത്തിയതിനാണ് അറസ്റ്റ്.  സ്ത്രീ നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സൂരജ് ശര്‍മ്മയെ അറസ്റ്റ് ചെയ്തതായും തനക്പൂര്‍ പൊലീസ് സ്റ്റേഷന്റെ ചുമതലുളള ജസ്വീര്‍ സിങ് ചൗഹാന്‍ പറഞ്ഞു.

2019 സ്വാതന്ത്ര്യദിനത്തിലാണ് സംസ്ഥാന പൊലീസ് സൂരജ് ശര്‍മ്മയെ ആദരിച്ചത്. ചമ്പാവത്തില്‍ പൂര്‍ണഗിരി ദേവാലയത്തില്‍ സന്ദര്‍ശനത്തിന് എത്തിയ തീര്‍ഥാടകരാണ് അപകടത്തില്‍ നിന്ന് സൂരജ് ശര്‍മ്മ രക്ഷിച്ചത്. ശാരദാ നദയില്‍ മുങ്ങിത്താഴ്ന്ന 90ലധികം വരുന്ന തീര്‍ഥാടകരെയാണ് സൂരജ് ശര്‍മ്മ അന്ന് രക്ഷിച്ചത്. ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

വീട്ടില്‍ തുടര്‍ച്ചയായി അതിക്രമിച്ച് കയറി തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നതാണ് സ്ത്രീയുടെ പരാതി. ആക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ഉപദ്രവിക്കുന്നത് തുടര്‍ന്നതായും പരാതിയില്‍ പറയുന്നു. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com