സർക്കാരിന്റെ വെബ്സൈറ്റിൽ നിന്ന് പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കണം; രണ്ടര ലക്ഷം രൂപ അക്കൗണ്ടിൽ എത്തും

ജാതി വിവേചനം മറികടക്കുന്നതിനായാണ് ഒഡിഷ സർക്കാരിന്റെ പദ്ധതി
സർക്കാരിന്റെ വെബ്സൈറ്റിൽ നിന്ന് പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കണം; രണ്ടര ലക്ഷം രൂപ അക്കൗണ്ടിൽ എത്തും

ഭുവനേശ്വർ; സംസ്ഥാനത്ത് നിലനിൽക്കുന്ന ജാതിവിവേചനം മറികടക്കാൻ വ്യത്യസ്തമായ പദ്ധതിയുമായി ഒഡിഷ സർക്കാർ. വ്യത്യസ്ത ജാതിയിൽ നിന്ന് വിവാഹം കഴിക്കുന്നവർക്ക് രണ്ടര ലക്ഷം രൂപയാണ് സമ്മാനം പ്രഖ്യാപിച്ചത്. ചില നിബന്ധനകളോടെയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. 

സമ്മാനം കിട്ടാനായി സർക്കാരിന്റെ സ്വന്തം മാട്രിമോണിയൽ വെബ്സൈറ്റിൽ നിന്നു വേണം പങ്കാളിയെ കണ്ടെത്തണം. കൂടാതെ വിവാഹം കഴിക്കുന്ന ഒരാൾ ഹിന്ദു വിഭാഗത്തിലെ മുന്നോക്ക ജാതിയിൽ നിന്നുള്ളയാളും മറ്റയാൾ ഹിന്ദു മതത്തിലെ പിന്നോക്ക സമുദായത്തിൽ നിന്നുള്ളയാളും ആയിരിക്കണം. ഇതെല്ലാം പാലിച്ചാണ് വിവാഹമെങ്കിൽ വധുവരന്മാരുടെ ജോയിന്റ് അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ എത്തും. 

സുമംഗൽ എന്ന പേരിലാണ് സംസ്ഥാന സർക്കാരിന്റെ മാട്രിമോണിയൽ വെബ്‌സൈറ്റ്. സംസ്ഥാനത്തെ എസ്ടി ആന്റ് എസ്സി ഡെവലപ്‌മെന്റ്, പിന്നോക്ക വിഭാഗ ക്ഷേമകാര്യ വകുപ്പാണ് വെബ്‌സൈറ്റ് തുറന്നത്. ജാതിരഹിത വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് വെബ്‌സൈറ്റ് തുറന്നിരിക്കുന്നത്. നേരത്തെ ജാതിരഹിത വിഭാഗങ്ങൾക്ക് ഒരു ലക്ഷം രൂപയാണ് സർക്കാർ ധനസഹായം നൽകിയിരുന്നതെങ്കിൽ ഇനി മുതൽ ഇത് രണ്ടര ലക്ഷമായിരിക്കും. ഒറ്റയടിക്ക് ഒന്നര ലക്ഷം രൂപയുടെ വർധനവാണ് വരുത്തിയത്. 2017 ഓഗസ്റ്റിലാണ് ഇതിന് മുൻപ് ഈ ധനസഹായം വർധിപ്പിച്ചത്. അന്ന് 50000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായാണ് തുക വർധിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com