പ്രസംഗം കത്തിക്കയറി; നേതാവും സ്റ്റേജും നിലംപതിച്ചു; വീഡീയോ
By സമകാലിക മലയാളം ഡെസ് | Published: 29th October 2020 04:54 PM |
Last Updated: 29th October 2020 04:54 PM | A+A A- |
പറ്റ്‌ന: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേതാക്കന്‍മാര്‍ പ്രസംഗിക്കുന്നതിനിടെ വേദി തകര്‍ന്നു വീഴുന്നത് നിത്യസംഭവമാണ്. അത്തരം ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.
ജലെ അസംബ്ലി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മഷ്‌കൂര്‍ അഹമ്മദ് ആണ് പ്രസംഗിക്കുന്നതിനിടെ വേദി തകര്‍ന്ന് താഴെ വീണത്. വേദിയിലുണ്ടായിരുന്ന ഡസന്‍ കണക്കിന് നേതാക്കളും താഴെ വീണു. എന്നാല്‍ ആര്‍ക്കും സാരമായ പരിക്കുകളില്ല.
#WATCH Bihar: Congress candidate from Jale assembly seat Mashkoor Ahmad Usmani falls as the stage collapsed during his address at a political rally in Darbhanga.#Biharpolls pic.twitter.com/G2R5914wSe
— ANI (@ANI) October 29, 2020
ബിഹാറില്‍ 243 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ടവോട്ടെടുപ്പ് ഒക്ടോബര്‍ 28നായിരുന്നു. 71 മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്. ഇനി രണ്ട് ഘട്ടങ്ങള്‍ കൂടിയാണ് നടക്കാനുള്ളത്. നവംബര്‍ മൂന്നിനാണ് മൂന്നാം ഘട്ടവോട്ടെടുപ്പ്. പത്തിനാണ് ഫലം അറിയുക.