മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു, ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ട് ട്വീറ്റുകള്‍

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ വക്താവ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല
മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു, ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ട് ട്വീറ്റുകള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. മണിക്കൂറുകള്‍ക്കകം തന്നെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ വക്താവ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്‌റ്റോ കറന്‍സിയിലൂടെ സംഭാവന ചെയ്യാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു എന്ന് പറഞ്ഞുള്ള ട്വീറ്റാണ് ഹാക്കര്‍മാര്‍ മോദിയുടെ അക്കൗണ്ടില്‍ നിന്ന് ചെയ്തത്. 

2.5 മില്യണ്‍ ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഇത്. ഈ അക്കൗണ്ട് ജോണ്‍ വിക് ഹാക്ക് ചെയ്തിരിക്കുന്നു. ഞങ്ങള്‍ പേടിഎം മാള്‍ ഹാക്ക് ചെയ്തിട്ടില്ല എന്നതാണ് ഹാക്കര്‍മാര്‍ ചെയ്ത മറ്റൊരു ട്വീറ്റ്. പേടിഎം ഹാക്ക് ചെയ്ത് ഹാക്കര്‍ ഗ്രൂപ്പായ ജോണ്‍ വിക് ഡാറ്റ ശേഖരിച്ചതായി സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സൈബിള്‍ അവകാശപ്പെട്ടിരുന്നു. ഓഗസ്റ്റ് 30നായിരുന്നു ഇത്. എന്നാല്‍ അങ്ങനെയൊരു സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പേടിഎം പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com