ഐഫോണ്‍ കേടുവരുത്തിയതില്‍ മര്‍ദനം; പണമില്ലാത്ത അച്ഛനെ അടിമയാക്കുമെന്ന് അയല്‍വാസിയുടെ പരിഹാസം;പതിനാറുകാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി, ഗുരുതരാവസ്ഥയില്‍

അയല്‍വാസിയുടെ ഐഫോണ്‍ കേടുവരുത്തിയതിന് അപമാനിച്ചതില്‍ മനംനൊന്ത് പതിനാറുകാരന്‍ നാലുനില കെട്ടിടത്തില്‍ നിന്ന് ചാടി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അയല്‍വാസിയുടെ ഐഫോണ്‍ കേടുവരുത്തിയതിന് അപമാനിച്ചതില്‍ മനംനൊന്ത് പതിനാറുകാരന്‍ നാലുനില കെട്ടിടത്തില്‍ നിന്ന് ചാടി. ഡല്‍ഹിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടി സഫ്ദര്‍ജംഗ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. 

പിതാവിന്റെ കടയിലേക്ക് സൈക്കിളില്‍ പോകുംവഴി നടന്ന അപകടത്തില്‍ ഹണി സിങ് എന്നയാളുടെ ഐഫോണിന്് കേടു സംഭവിച്ചിരുന്നു. ഇതിന്റെ പേരില്‍ ഹണി സിങ് അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. ഫോണ്‍ ശരിയാക്കി തരാമെന്ന് കുട്ടിയുടെ പിതാവ് വാക്കു കൊടുത്തു.

എന്നാല്‍ ഫോണ്‍ ആപ്പിള്‍ ഷോറുമില്‍ തന്നെ കൊടുക്കണമെന്ന് ഹണി സിങ് നിര്‍ബന്ധം പിടിച്ചു. ആപ്പിള്‍ ഷോറൂമില്‍ ഫോണ്‍ ശരിയാക്കണമെങ്കില്‍ 62,000 ആകുമെന്നും അത്രയും പണം തന്റെ പക്കല്‍ ഇല്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞെങ്കിലും ഹണി സിങ് വഴങ്ങിയില്ല. തുടര്‍ന്ന് 30,000 രൂപ നല്‍കാമെന്ന വ്യവസ്ഥയില്‍ എത്തി. 

തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ പണം സംഘടിപ്പിക്കാന്‍ പോയ സമയത്തും ഇയാള്‍ പതിനാറുകാരനെ തെറിവിളിക്കുകയും മര്‍ദിക്കുകയും ചെയ്തു. പണം നല്‍കാനില്ലാത്തതുകൊണ്ട് പിതാവ് തന്റെ വീട്ടില്‍ അടിമ പണി ചെയ്യാന്‍ വരാമെന്ന് സമ്മതിച്ചു എന്നും ഇയാള്‍ കുട്ടിയോട് പറഞ്ഞു. ഇത് സഹിക്കാന്‍ വയ്യാതെ ഓടിപ്പോയ കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com