ലോക്‌സഭയില്‍ 24, രാജ്യസഭയില്‍ 15; മണ്‍സൂണ്‍ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ 39 മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രം അനുമതി

ന്യൂഡല്‍ഹി: അടുത്തയാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി 39 മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ലോക്‌സഭയില്‍ ഒരു ദിവസം 24 മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രമാണ് അനുമതി നല്‍കുക. രാജ്യസഭയില്‍ 15 പേര്‍ക്കു മാത്രം അനുമതി നല്‍കാനാണ് തീരുമാനം. ഇതോടെ മണ്‍സൂണ്‍ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ 39 പേര്‍ക്കു മാത്രമേ അനുമതി ലഭിക്കൂ എന്നു വ്യക്തമായി. അതേസമയം മാധ്യമ പ്രവര്‍ത്തര്‍ക്കു കോവിഡ് ടെസ്റ്റ് നടത്തുമോയെന്നു വ്യക്തമായിട്ടില്ല.

അനുമതിയുള്ള 39 മാധ്യമ പ്രവര്‍ത്തകര്‍ ഒഴികെ ആരെയും പാര്‍ലമെന്റ് കാംപസിനുള്ളില്‍ പ്രവേശിപ്പിക്കില്ല. പതിവു പോലെ പാര്‍ലമെന്റ് പ്രവേശന കവാടത്തിനു പുറത്ത് ഫോട്ടോഗ്രാഫര്‍മാര്‍ക്കും കാമറാപേഴ്‌സന്‍മാര്‍ക്കും ഇക്കുറി അനുമതി നല്‍കില്ല. 

അനുമതി നല്‍കുന്നതില്‍ പകുതി എണ്ണം ന്യൂസ് ഏജന്‍സികള്‍ക്കു മാറ്റിവയ്ക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച് മിക്ക മാധ്യമങ്ങള്‍ക്കും ഇക്കുറി പാര്‍ലമെന്റ് നേരിട്ടു റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചേക്കില്ല.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com