ഒരുവശത്ത് ചൈന, മറുവശത്ത് കോവിഡ്; ചരിത്രത്തില്‍ ആദ്യം; വനിതാ ഡോക്ടര്‍മാരെ അതിര്‍ത്തിയില്‍ വിന്യസിച്ച് ഐ ടി ബി പി

ലഡാക്കിലേക്കാണ് വനിതാ ഡോക്ടര്‍മാരുടെ ആദ്യ സംഘത്തിന് നിയമനം ലഭിച്ചിരിക്കുന്നത്.
ഒരുവശത്ത് ചൈന, മറുവശത്ത് കോവിഡ്; ചരിത്രത്തില്‍ ആദ്യം; വനിതാ ഡോക്ടര്‍മാരെ അതിര്‍ത്തിയില്‍ വിന്യസിച്ച് ഐ ടി ബി പി

ന്യൂഡല്‍ഹി: അതിര്‍ത്തിയിലേക്ക് വനിതാ ഡോക്ടര്‍മാരെ ഡ്യൂട്ടിക്ക് വിടില്ല എന്ന നയം തിരുത്തി ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്. ലഡാക്കിലേക്കാണ് വനിതാ ഡോക്ടര്‍മാരുടെ ആദ്യ സംഘത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. അതിര്‍ത്തിയിലും സംഘര്‍ഷ സാധ്യതയുള്ള മേഖലയിലും വനിതാ ഡോക്ടര്‍മാരെ നിയമിക്കരുത് എന്നായിരുന്നു ഐ ടി ബി പിയുടെ ഇതുവരെയുള്ള നയം. 

ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കവെയാണ് വനിതാ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും അതിര്‍ത്തിയിലേക്ക് അയയ്ക്കുന്നത്. 

സൈന്യത്തിലെ മെഡിക്കല്‍ സംഘത്തിലുള്ളവരെ നിയന്ത്രിക്കുക എന്നതാണ് വനിതാ ഡോക്ടര്‍മാരുടെ പ്രധാന ചുമതല. മറ്റു പാരമെഡിക്കല്‍ സംഘങ്ങള്‍ക്കൊപ്പം ഇവരെ അതിര്‍ത്തിയിലെ വിവിധയിടങ്ങളില്‍ നിയോഗിക്കും. ഡോക്ടര്‍മാര്‍ക്ക് പുറമേ, ഫാര്‍മസിസ്റ്റുകളെയും നഴ്‌സുമാരേയും വലിയ തോതില്‍ അതിര്‍ത്തിയിലേക്ക് നിയോഗിക്കുന്നുണ്ട്. 

അതിര്‍ത്തിയിലേക്ക് വരുന്ന സൈനികരെ ലേയിലെ മെഡിക്കല്‍ ബേസ് ക്യാമ്പിലാണ് പരിശോധിക്കുന്നത്. ഇവിടെ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് നല്‍കിയാല്‍ മാത്രമേ അതിര്‍ത്തിയിലേക്ക് പോകാന്‍ സാധിക്കുള്ളു. ഇവിടെ ഒരു വനിതാ ഓഫീസറിന് ചാര്‍ജ് നല്‍കിയിട്ടുണ്ട്. 

ചൈനയുടെ ഭാഗത്ത് നിന്നുള്ളതിന് പുറമേ, കോവിഡ് 19 ഭീഷണിയും സൈന്യത്തെ ബാധിച്ചിട്ടുണ്ട്. ഇതുകൂടി കണ്ടാണ് കൂടുതല്‍ മെഡിക്കല്‍ സംഘങ്ങളെ അതിര്‍ത്തിയില്‍ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുവരുന്ന സൈനികര ഐ ടി ബി പി ലേ ബേസ് ക്യാമ്പില്‍ ക്വാറന്റൈനില്‍ ആക്കുന്നുണ്ട്. കോവിഡ് നെഗറ്റീവ് ആയ സൈനികരെ മാത്രമാണ് നിലവില്‍ അതിര്‍ത്തിയിലെ വിവിധ ഭാഗങ്ങളിലേക്ക് നിയോഗിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com