മാസ്‌ക് ധരിച്ചെത്തി, കൈകള്‍ സാനിറ്റൈസ് ചെയ്തു; ജ്വല്ലറിയില്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി കവര്‍ച്ച (വീഡിയോ)

ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ ഉപഭോക്താക്കള്‍ എന്ന വ്യാജേന എത്തി തോക്ക്ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച
മാസ്‌ക് ധരിച്ചെത്തി, കൈകള്‍ സാനിറ്റൈസ് ചെയ്തു; ജ്വല്ലറിയില്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി കവര്‍ച്ച (വീഡിയോ)

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ ഉപഭോക്താക്കള്‍ എന്ന വ്യാജേന എത്തി തോക്ക്ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച. മാസ്‌ക് ധരിച്ച് കൈകള്‍ അണുവിമുക്തമാക്കി ഒരു സംശയത്തിനും ഇടംനല്‍കാത്തവിധമായിരുന്നു സംഘത്തിന്റെ കവര്‍ച്ചാ പദ്ധതി.ഏകദേശം 40 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശ് അലിഗഡില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. സ്വര്‍ണം വാങ്ങാന്‍ എത്തിയ സംഘം എന്ന നിലയിലായിരുന്നു തുടക്കത്തിലെ പെരുമാറ്റം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാസ്‌ക് ധരിച്ച് കടയിലെ ജീവനക്കാര്‍ നല്‍കിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കി ഒരു സംശയത്തിനും ഇടംനല്‍കാത്തവിധമായിരുന്നു സംഘം പെരുമാറിയത്. തുടര്‍ന്ന്് അപ്രതീക്ഷിതമായി തോക്ക് ചൂണ്ടി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. സംഘം സ്വര്‍ണാഭരണങ്ങള്‍ ബാഗില്‍ ആക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ജ്വല്ലറിയിലെ ജീവനക്കാര്‍ക്ക് അനങ്ങാന്‍ പോലും കഴിയാത്തവിധമായിരുന്നു കവര്‍ച്ച. സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ സേഫില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളും ഇവര്‍ കൊണ്ടുപോയി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി പൊലീസ് പ്രതികള്‍ക്കായുളള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com