ഒരൊറ്റയാളുടെ ഈഗോ, അതാണ് കോവിഡ് വ്യാപനത്തിനു കാരണം; വിമര്‍ശനവുമായി വീണ്ടും രാഹുല്‍

ഒരൊറ്റയാളുടെ ഈഗോ, അതാണ് കോവിഡ് വ്യാപനത്തിനു കാരണം; വിമര്‍ശനവുമായി വീണ്ടും രാഹുല്‍
ഒരൊറ്റയാളുടെ ഈഗോ, അതാണ് കോവിഡ് വ്യാപനത്തിനു കാരണം; വിമര്‍ശനവുമായി വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. യാതൊരു ആസൂത്രണവുമില്ലാതെ ലോക്ക് ഡൗണ്‍ നടക്കാപ്പിയത് ഒരാളുടെ ഈഗോ കൊണ്ടാണെന്നും രാജ്യത്ത് കോവിഡ് വ്യാപനത്തിനു കാരണം അതാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

''രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഈയാഴ്ച അന്‍പതു ലക്ഷം കടക്കും. ഇതില്‍ പത്തു ലക്ഷം ആക്ടിവ് കേസുകള്‍ ആയിരിക്കും. ഒരു വ്യക്തിയുടെ ഇഗോ കൊണ്ടാണ് രാജ്യത്ത് യാതൊരു മുന്നൊരുക്കവുമില്ലാതെ ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. അതാണ് കോവിഡ് വ്യാപിക്കാന്‍ കാരണമായത്''- രാഹുല്‍ ട്വീറ്റ് ചെയ്തു.

ജനങ്ങള്‍ സ്വയംപര്യാപ്തരാവാനാണ് മോദി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി മയിലുകളെ നോക്കിക്കൊണ്ടിരിക്കുകയാണ്, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ തന്നെ നോക്കണം- രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com