സിറം വാക്‌സിന്റെ പരീക്ഷണം അവസാനഘട്ടത്തിലേക്ക്, രണ്ടാം ഘട്ടം വിജയകരം: ഐസിഎംആര്‍

രാജ്യത്ത് മൂന്ന് വാക്‌സിനുകളുടെ പരീക്ഷണം അതിവേഗം പുരോഗമിക്കുന്നുവെന്ന് ഐസിഎംആര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് വാക്‌സിനുകളുടെ പരീക്ഷണം അതിവേഗം പുരോഗമിക്കുന്നുവെന്ന് ഐസിഎംആര്‍. കാഡില്ലയും ഭാരത് ബയോടെകും വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനാവശ്യമായ നടപടികളുമായി കമ്പനികള്‍ മുന്നോട്ടു പോകുകയാണെന്നും ഐസിഎംആര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിലെ ബി ത്രീ ട്രയലാണ് പൂര്‍ത്തിയായത്. മൂന്നാം ഘട്ട പരീക്ഷണം ഉടന്‍ ആരംഭിക്കും. പതിനാല് കേന്ദ്രങ്ങളിലായി 1500 രോഗികളിലാണ് പരീക്ഷിക്കുക. ഇതിന് ആവശ്യമായ അംഗീകാരം നേടിയെടുക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

കഴിഞ്ഞ നൂറ് വര്‍ഷമായി പ്ലാസ്മ ചികിത്സ വിവിധ രൂപങ്ങളില്‍ നടത്തുന്നുണ്ട്. വിവിധ വൈറസ് അണുബാധകളെ നേരിടുന്നതിനാണ് ഇത് നടത്തുന്നത്. കോവിഡ് ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് ഫലപ്രദമാണോ അല്ലയോ എന്നതിനെ സംബന്ധിച്ച് പഠനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com