ക്ഷേത്രത്തില്‍ പോകുന്നതിനിടെ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു

ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെ 73 കാരിയെ കാട്ടാന ചവിട്ടിക്കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോയമ്പത്തൂര്‍: ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെ 73 കാരിയെ കാട്ടാന ചവിട്ടിക്കൊന്നു. കോയമ്പത്തൂരിലെ വരപാളയത്ത് ചൊവ്വാഴ്ച രാവിലെയാണ് 5.30 നാണ് സംഭവം. ഇതോടെ ഈ വര്‍ഷം കോയമ്പത്തൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

നീലാവതിയെന്ന സ്ത്രീയാണ് മരിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പന്നിമടൈ-തടാകം റോഡില്‍വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. സമീപത്ത് വാഴകൃഷിയും ചോളകൃഷിയും ഉള്ളതിനാല്‍ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിരുന്നു. വയോധിക സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വയോധികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കേളജിലേക്ക് മാറ്റി. പ്രാരംഭധനസഹായമായി വനംവകുപ്പ് 50,000 രൂപയും ഇവരുടെ  കുടുംബത്തിന് കൈമാറി. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതിനാല്‍ രാവിലെ 6.30 ന് ശേഷമെ പുറത്തിറങ്ങാവൂ എന്ന് നിര്‍ദേശം നല്‍കിയിരുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com