ടോയ്‌ലെറ്റില്‍ 'നാലടി മൂര്‍ഖന്‍', ചീറ്റല്‍; പരിഭ്രാന്തി സൃഷ്ടിച്ച് മണിക്കൂറുകള്‍

ഒഡീഷയില്‍ വീട്ടിലെ ടോയ്‌ലെറ്റില്‍ കണ്ട മൂര്‍ഖനെ പിടികൂടി
ടോയ്‌ലെറ്റില്‍ 'നാലടി മൂര്‍ഖന്‍', ചീറ്റല്‍; പരിഭ്രാന്തി സൃഷ്ടിച്ച് മണിക്കൂറുകള്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ വീട്ടിലെ ടോയ്‌ലെറ്റില്‍ കണ്ട മൂര്‍ഖനെ പിടികൂടി. പാമ്പ് വിദഗ്ധനാണ് നാലടി നീളമുളള മൂര്‍ഖനെ രക്ഷിച്ചത്. 

ഒഡീഷയിലെ ഏകചാലിയ ഗ്രാമത്തിലാണ് സംഭവം. ടോയ്‌ലെറ്റില്‍ കയറിയ യുവാവ് ഭിത്തിയില്‍ ഘടിപ്പിച്ചിരുന്ന എക്‌സ്‌ഹോസ്റ്റ് ഫാനില്‍ വാലിന്റെ തുമ്പ് കണ്ടു. പല്ലി ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ചീറ്റുന്ന ശബ്ദം കേട്ടതോടെ യുവാവ് പരിഭ്രാന്തിയിലായി.തുടര്‍ന്ന് പാമ്പ് വിദഗ്ധനെ വിവരം അറിയിക്കുകയായിരുന്നു.

എക്‌സ്‌ഹോസ്റ്റ് ഫാന്‍ തുറന്നാണ് പാമ്പിനെ പുറത്തെടുത്തത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ഇതിനെ ബാഗിലാക്കി. തുടര്‍ന്ന് പാമ്പിനെ വിജനമായ സ്ഥലത്ത് തുറന്നുവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com