സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനത്തില്‍ സംവരണം; ബില്‍ പാസാക്കി

സര്‍ക്കാര്‍ ക്വാട്ടയിലുള്ള സീറ്റിന്റെ 7.5 ശതമാനമാണ് സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെക്കുക
സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനത്തില്‍ സംവരണം; ബില്‍ പാസാക്കി

ചെന്നൈ; സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനത്തിന് പ്രത്യേക സംവരണം അനുവദിച്ച് തമിഴ്‌നാട്. ഇതു സംബന്ധിക്കുന്ന ബില്‍ തമിഴ്‌നാട് നിയമസഭ ഐകണ്‌ഠ്യേന പാസാക്കി. സര്‍ക്കാര്‍ ക്വാട്ടയിലുള്ള സീറ്റിന്റെ 7.5 ശതമാനമാണ് സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെക്കുക.

നീറ്റ് യോഗ്യത നേടിയവരെയാണ് സംവരണ സീറ്റുകളിലേക്ക് പരിഗണിക്കുക. 300 ല്‍ കൂടുതല്‍ സീറ്റുകളിലേക്കാവും സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുക. നീറ്റ് നടപ്പാക്കിയത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കൂടാതെ ഗ്രാമീണ മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനപരീക്ഷയ്ക്കുള്ള പരിശീലനം ലഭിക്കാത്തതും പരിഗണിച്ചാണ് നടപടി.

ഇതേക്കുറിച്ച് പഠിക്കുന്നതിന് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി പി കലൈയരശന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് 7.5 ശതമാനം സംവരണം നിശ്ചയിച്ചത്. നീറ്റ് മുഖേന പ്രവേശനം ആരംഭിച്ചതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നവരില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. ഈ വര്‍ഷം അഞ്ച് വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷാഭയത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com