പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഷര്‍ബാരി ദത്ത ശുചിമുറിയില്‍ മരിച്ച നിലയില്‍

കൊല്‍ക്കത്തയിലെ ബ്രോഡ് സ്ട്രീറ്റിലെ വസതിയില്‍ ഒറ്റയ്ക്കാണ് ഷര്‍ബാരി ദത്ത താമസിച്ചിരുന്നത്
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഷര്‍ബാരി ദത്ത ശുചിമുറിയില്‍ മരിച്ച നിലയില്‍

കൊല്‍ക്കത്ത : പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഷര്‍ബാരി ദത്തയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകീട്ടാണ് വീട്ടിലെ ശുചിമുറിയില്‍ ഷര്‍ബാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 63 വയസ്സായിരുന്നു. 

സ്‌ട്രോക്കാണ് മരണകാരണമെന്ന് ഡോക്ടര്‍ സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ ബ്രോഡ് സ്ട്രീറ്റിലെ വസതിയില്‍ ഒറ്റയ്ക്കാണ് ഷര്‍ബാരി ദത്ത താമസിച്ചിരുന്നത്. മരണകാരണം വ്യക്തമാകുന്നതിനായി പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും  ബന്ധുക്കള്‍ സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com