7 അടി നീളമുള്ള പാമ്പിനെ വെട്ടിനുറുക്കി ഭക്ഷിച്ചു, വീഡിയോ സമൂഹമാധ്യമങ്ങളിലിട്ടു ; പ്രതികളെ തേടി പൊലീസ്

 ഏഴു പേർ അടങ്ങുന്ന സംഘമാണ് മദ്യപിച്ച് പാമ്പിനെ വെട്ടിനുറുക്കി മാംസം കഴിക്കുന്നതായി വീഡിയോയിൽ പോസ്റ്റ് ചെയ്തത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സേലം :  പാമ്പിനെ വെട്ടിനുറുക്കി ഭക്ഷിച്ച പ്രതികളെ തേടി പൊലീസ് അന്വേഷണം തുടങ്ങി. സേലം മേടൂരിലാണ് 7 അടി നീളമുള്ള പാമ്പിനെ വെട്ടിനുറുക്കി ഭക്ഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. 

 ഏഴു പേർ അടങ്ങുന്ന സംഘമാണ് മദ്യപിച്ച് പാമ്പിനെ വെട്ടിനുറുക്കി മാംസം കഴിക്കുന്നതായി വീഡിയോയിൽ പോസ്റ്റ് ചെയ്തത്. വിഡിയോ വൈറലായതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വനംവകുപ്പും സംഭവത്തിൽ കേസെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com