പഠിക്കാന്‍ മിടുക്കന്‍, 13കാരന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈലില്ല; പിടിച്ചുപറി സംഘത്തില്‍ ചേര്‍ന്നു, പൊലീസ് വക 'സമ്മാനം'

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് കൊണ്ട് പിടിച്ചുപറി സംഘത്തിന്റെ വാഗ്ദാനത്തില്‍ വീണ 13കാരനെ പൊലീസുകാര്‍ രക്ഷിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് കൊണ്ട് പിടിച്ചുപറി സംഘത്തിന്റെ വാഗ്ദാനത്തില്‍ വീണ 13കാരനെ പൊലീസുകാര്‍ രക്ഷിച്ചു. സംഘത്തില്‍ ചേരുകയാണെങ്കില്‍ ഒരു മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് 13കാരനെ പ്രലോഭിപ്പിച്ചത്. പഠിക്കാനുളള അമിതമായ താത്പര്യം തിരിച്ചറിഞ്ഞ പൊലീസുകാര്‍ 13കാരന് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു.

ചെന്നൈയിലാണ് സംഭവം. ബിസ്‌കറ്റ് ഷോപ്പിലെ ജീവനക്കാരനാണ് 13കാരന്റെ അച്ഛന്‍. അമ്മ വീട്ടുജോലിക്കാരിയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കിയതോടെ മൊബൈല്‍ ഫോണ്‍ അനിവാര്യമായി. എന്നാല്‍ നിര്‍ധന കുടുംബത്തിലെ അംഗമായത് കൊണ്ട് 13കാരന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. എന്നാല്‍ പഠിക്കാനുളള അതിയായ താത്പര്യമാണ് കുട്ടിയെ ക്രിമിനലുകളുടെ അടുത്ത് എത്തിച്ചതെന്ന് പറയുന്നു.

കോര്‍പ്പറേഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് 13കാരന്‍. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തത് കൊണ്ട് എപ്പോഴും വെറുതെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പിടിച്ചുപറി സംഘം 13കാരനെ സമീപിക്കുകയായിരുന്നു. സംഘത്തില്‍ ചേര്‍ന്നാല്‍ മൊബൈല്‍ ഫോണ്‍ തരാമെന്ന് വാഗ്ദാനം ചെയ്ത് വീടിന് സമീപമുളളവരാണ് കുട്ടിയെ കുറ്റകൃത്യത്തില്‍ പങ്കാളിയാക്കിയതെന്ന് പൊലീസ് പറയുന്നു. 13കാരനെ മുന്നില്‍ നിര്‍ത്തി പിടിച്ചുപറി നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. 13കാരനെ മുന്നില്‍ നിര്‍ത്തിയാല്‍ സംശയം തോന്നില്ല എന്ന വിലയിരുത്തലാണ് പിടിച്ചുപറി സംഘത്തെ വിദ്യാര്‍ഥിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്. ഇനി പിടിയിലായാല്‍ തന്നെ കുട്ടിയുടെ പേരു പറഞ്ഞ് രക്ഷപ്പെടാമെന്നും പ്രതികള്‍ കരുതിയിരുന്നതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com