ആറ് വയസുകാരിയെ ക്ലാസ് മുറിയില്‍വച്ച് പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

അറ് വയസുകാരിയെ സ്‌കൂളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മീററ്റ്: അറ് വയസുകാരിയെ സ്‌കൂളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. 

ചൊവ്വാഴ്ച പെണ്‍കുട്ടി വിവരം വീട്ടികാരെ അറിയിക്കുകായിരുന്നു. ഇതറിഞ്ഞെത്തിയ വീട്ടുകാരും നാട്ടുകാരും അധ്യാപകനെ മര്‍ദ്ദിച്ചശേഷം  ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com