ദക്ഷിണേന്ത്യയില്‍ മൂന്നാമത്തെ ഓഫീസ്; എന്‍ഐഎയ്ക്ക് മൂന്ന് ബ്രാഞ്ചുകള്‍ കൂടി, ആഭ്യന്തര വകുപ്പിന്റെ അനുമതി

രാജ്യത്ത് എന്‍ഐഎയുടെ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി ഉടനെ പ്രവര്‍ത്തനം ആരംഭിക്കും
ദക്ഷിണേന്ത്യയില്‍ മൂന്നാമത്തെ ഓഫീസ്; എന്‍ഐഎയ്ക്ക് മൂന്ന് ബ്രാഞ്ചുകള്‍ കൂടി, ആഭ്യന്തര വകുപ്പിന്റെ അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് എന്‍ഐഎയുടെ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി ഉടനെ പ്രവര്‍ത്തനം ആരംഭിക്കും. ദേശീയ അന്വേഷണ ഏജന്‍സിക്ക് പുതുതായി മൂന്ന് ഓഫീസുകള്‍ കൂടി തുറക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. ചെന്നൈ, ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകള്‍ അനുവദിച്ചത്. 

ഭീകവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഡല്‍ഹിയിലെ പ്രധാന ഓഫീസിന് പുറമേ, നിലവില്‍ എന്‍ഐഎയ്ക്ക് ഒന്‍പത് ബ്രാഞ്ചുകളാണുള്ളത്. ഗുവാഹത്തി, മുംബൈ, ജമ്മു, കൊല്‍ക്കത്ത, ഹൈദരബാദ്, കൊച്ചി, ലഖ്‌നൗ,റായ്പൂര്‍, ഛണ്ഡീഗഡ് എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകളുള്ളത്. ചെന്നൈയില്‍ ഓഫീസ് വരുന്നതോടെ, ദക്ഷിണേന്ത്യയില്‍ ഏജന്‍സിക്ക് മൂന്ന് ഓഫീസുകളാകും. 

ബെംഗളൂരുവില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഓഫീസ് വേണമെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എംപിയും കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയും ആവശ്യപ്പെട്ടിരുന്നു. 

ബെംഗളൂരു തീവ്രവാദത്തിന്റെ ഹബ്ബ് ആയി മാറുകയാണെന്നും ഇതിനെ നേരിടാന്‍ എന്‍ഐഎ ഓഫീസ് വേണമെന്നുമായിരുന്നു തേജസ്വി സൂര്യയുടെ പ്രസ്താവന. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായോട് ഇക്കാര്യം ആവശ്യപ്പെട്ടെന്നും തേജസ്വി പറഞ്ഞു. തേജസ്വിയുടെ ആവശ്യം ശരിവച്ച മുഖ്യമന്ത്രി യെഡിയൂരപ്പ, വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com