മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശം; എ രാജയെ പ്രചാരണത്തില്‍ നിന്ന് വിലക്കി

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി
ഡിഎംകെ നേതാവ് എ രാജ
ഡിഎംകെ നേതാവ് എ രാജ

ചെന്നൈ: ഡിഎംകെ നേതാവും എംപിയുമായ എ രാജയെ 48 മണിക്കൂര്‍ പ്രചാരണത്തില്‍ നിന്ന് വിലക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മുഖ്യമന്ത്രി പളനിസാമി ജാരസന്തതിയാണെന്നായിരുന്നു രാജയുടെ പരാമര്‍ശം.

നടപടിയ്ക്ക് പിന്നാലെ ഡിഎംകെയുടെ താരപ്രചാര പട്ടികയില്‍ നിന്ന് രാജയെ ഒഴിവാക്കുകയും ചെയ്തു. രാജയുടെ പ്രസംഗം സ്ത്രീത്വത്തെ അവഹേളിക്കുക മാത്രമല്ല മാതൃത്വത്തിന്റെ അന്തസ്സ് ഇല്ലാതാക്കുന്നതാണെന്നും ഇത് തെരഞ്ഞെടുപ്പ്് ചട്ടലംഘനമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

രാജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള അണ്ണാഡിഎംകെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ രാജ പരസ്യമായി മാപ്പു പറഞ്ഞിരുന്നു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും മുഖ്യമന്ത്രിക്ക് മനോവിഷമം നേരിട്ടതില്‍ ഖേദിക്കുന്നതായും രാജ പറഞ്ഞു. നേതാക്കള്‍ എന്ന നിലയില്‍ എം.കെ. സ്റ്റാലിനെയും പളനിസാമിയെയും താരതമ്യം ചെയ്യുക മാത്രമാണു ചെയ്തതെന്നുമായിരുന്നു  രാജയുടെ വിശദീകരണം.

സംഭവം വിവാദമായതോടെ പ്രചാരണ യോഗങ്ങളില്‍  വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഒഴിവാക്കണമെന്നു സ്റ്റാലിന്‍ ഡിഎംകെ നേതാക്കളോടു നിര്‍ദേശിച്ചു. അപകീര്‍ത്തി പരാമര്‍ശത്തിനു പിന്നാലെ രാജയ്ക്കതിരെ
പൊലീസ് കേസെടുത്തിരുന്നു. .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com