നിര്‍മല സീതാരാമന്‍/ഫയല്‍ ഫോട്ടോ
നിര്‍മല സീതാരാമന്‍/ഫയല്‍ ഫോട്ടോ

ഗള്‍ഫിലെ ശമ്പളത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്രം

പാര്‍ലമെന്റ് പാസാക്കിയ ഫിനാന്‍സ് ബില്ലില്‍ ഗള്‍ഫിലെ ഇന്ത്യക്കാരുടെ ശമ്പളത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കാന്‍ വ്യവസ്ഥയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ശമ്പളത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റ് പാസാക്കിയ ഫിനാന്‍സ് ബില്ലില്‍ ഗള്‍ഫിലെ ഇന്ത്യക്കാരുടെ ശമ്പളത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കാന്‍ വ്യവസ്ഥയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഗള്‍ഫിലെ ശമ്പളത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കില്ലെന്ന് വിശദീകരണവുമായി കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ രംഗത്തെത്തിയത്. എംപിമാരായ ശശി തരൂരും മഹൂവ മൊയ്ത്രയുമാണ് ആരോപണം ഉന്നയിച്ചത്. 

ട്വിറ്ററിലൂടെയായിരുന്നു മഹൂവ മൊയ്ത്ര ആരോപണം ഉന്നയിച്ചത്. ധനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ തന്നെയാണ് ഇതിന് വിശദീകരണം നല്‍കിയത്. ഗള്‍ഫില്‍ അത്യധ്വാനം ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് മേല്‍ പുതിയ നികുതിയോ, അധിക നികുതിയോ ഫിനാന്‍സ് നിയമത്തിലൂടെ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. 

ഗള്‍ഫ് രാജ്യങ്ങളുടെ ഇന്ത്യക്കാരുടെ ശമ്പള വരുമാനത്തിന് ഇന്ത്യയില്‍ നികുതി ഇളവ് തുടരും. ആദായ നികുതി നിയമത്തില്‍ നികുതി ബാധ്യതയ്ക്ക് പൊതുനിര്‍വചനം ഉള്‍പ്പെടുത്തുകയാണ് ചെയ്തതെന്നും ധനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com