കള്ളനെന്ന് സംശയിച്ച് യുപിയില്‍ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഉന്നാവ്: ഉത്തർപ്രദേശിൽ ബെഹ്ത മുജാവർ ഗ്രാമത്തിൽ കള്ളനെന്ന് സംശയിച്ച് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ലഖ്‌നൗവിലെ കക്കോരി സ്വദേശിയായ അനീസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം.

അഞ്ചു പേർക്കെതിരേ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാൾ എന്തിനാണ് അവിടെ പോയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തന്റെ മകൻ നിരപരാധിയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അനീസിന്റെ പിതാവ് പറഞ്ഞു.

ഞായറാഴ്ച രാത്രിയോടെ ഈ മേഖലയിൽ ഇയാൾ ചുറ്റിത്തിരിയുന്നത് കണ്ടതോടെയാണ് ആൾക്കൂട്ടം ഇയാളെ ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്.  കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com