അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം; 22കാരി വിമാനത്താവളത്തില്‍ പിടിയില്‍

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തി; 22കാരി വിമാനത്താവളത്തില്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന ഇരുപത്തിരണ്ടുകാരി കസ്റ്റംസിന്റെ പിടിയില്‍. ദുബൈയില്‍നിന്നെത്തിയ വിദ്യാര്‍ഥിനി ലക്‌നൗ വിമാനത്താവളത്തിലാണ് പിടിയിലായത്.

ദുബൈയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് പെണ്‍കുട്ടി എത്തിയത്. 2318 ഗ്രാം (290 പവന്‍) സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഡെപ്യുട്ടി കമ്മിഷണര്‍ നിഹാരിക ലഖ പറഞ്ഞു. പോളിത്തീനില്‍ പൊതിഞ്ഞ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം. 1.13 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.

കൊല്‍ക്കത്ത സ്വദേശിയാണ് പെണ്‍കുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിതാവ് അരി വ്യാപാരിയാണ്. ഒരു വനിതാ യാത്രക്കാരിയില്‍നിന്ന് പിടികൂടുന്ന വലിയ അളവിലുള്ള കള്ളക്കടത്ത് സ്വര്‍ണമാണ് ഇത്. 

പെണ്‍കുട്ടി കാരിയര്‍ ആണെന്നാണ് കസ്റ്റംസിന്റെ നിഗമനം. വിമാനത്താവളത്തിനു പുറത്ത് കാത്തുനില്‍ക്കുന്നവര്‍ക്ക് എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത് എന്നാണ് കസ്റ്റംസ് കരുതുന്നത്. ഇക്കാര്യങ്ങള്‍ അ്‌ന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com