ചൈനീസ് കോറോണ ബാധിച്ച് യെച്ചൂരിയുടെ മകന്‍ മരിച്ചു: അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചതില്‍ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്.
ആശിഷ് യെച്ചൂരി - സീതാറാം യെച്ചൂരി
ആശിഷ് യെച്ചൂരി - സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി:  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചതില്‍ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്.  ബിഹാറിലെ ബിജെപി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ മിതിലേഷ് കുമാര്‍ തീവാരിയാണ് വിവാദപരാമര്‍ശവുമായി രംഗത്തെത്തിയത്. ചൈനയെ പിന്തുണയ്ക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറിയുടെ മകന്‍ ആശീഷ് യെച്ചൂരി ചൈനീസ് കോറോണ ബാധിച്ച് മരിച്ചെന്നായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. വിവാദമായതോടെ ബിജെപി നേതാവ് ട്വീറ്റ് പിന്‍വലിച്ചു. 

ട്വീറ്റിനെതിരെ ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി. ഇന്ന് പുലര്‍ച്ചെയാണ് സീതാറാം യെച്ചൂരിയുടെ മൂത്തമകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചത്. ഗുഡ്ഗാവിലെ  മേദാന്ത ആശുപ്രത്രിയില്‍  കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.  35 വയസ്സായിരുന്നു.

രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന്  മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവില്‍, ന്യൂസ് 18 എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com