ഹിന്ദുസ്ഥാനി സംഗീതഞ്ജൻ പണ്ഡിറ്റ് രാജൻ മിശ്ര അന്തരിച്ചു 

‘മിശ്ര ബ്രദേഴ്സി’ലെ മൂത്ത സഹോദരനാണ് രാജൻ മിശ്ര
രാജൻ മിശ്ര/ചിത്രം: ഫേസ്ബുക്ക്
രാജൻ മിശ്ര/ചിത്രം: ഫേസ്ബുക്ക്

ന്യൂഡൽഹി: ഹിന്ദുസ്ഥാനി സംഗീതഞ്ജൻ പണ്ഡിറ്റ് രാജൻ മിശ്ര (70)  അന്തരിച്ചു. ‘മിശ്ര ബ്രദേഴ്സി’ലെ മൂത്ത സഹോദരനാണ് രാജൻ മിശ്ര. കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്നു ചികിത്സയിലായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന് ഇന്നലെ രണ്ടുതവണയായി നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു.

ബനാറസ് ഘരാനയിൽ വിദഗ്ധരാണ് ഇരട്ടകളായ രാജൻ മിശ്രയും സാജൻ മിശ്രയും. തെലുങ്കിൽ ഹിറ്റായ ‘ശങ്കരാഭരണം’ ഹിന്ദിയിൽ ‘സുർസംഗം’ എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ എല്ലാ ഗാനങ്ങളും ആലപിച്ചത് ഇവർ ഇരുവരുമാണ്.

സംഗീതനാടക അക്കാദമി പുരസ്കാരം (1998), ഗന്ധർവ ദേശീയ പുരസ്കാരം, താൻസെൻ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുള്ള ഇവരെ 2007ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.  

1951ൽ വാരാണസിയിലാണു ജനനം. ‌സംഗീതജ്ഞരായ റിതേഷ് മിശ്ര, രജനീഷ് മിശ്ര എന്നിവരാണു മക്കൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com