കോവിഡ് വാക്‌സിന്റെ വില കുറച്ചു; 300 രൂപയ്ക്ക് നല്‍കുമെന്ന് സെറം 

സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നല്‍കാന്‍ നിശ്ചയിച്ചിരുന്ന 400 രൂപയില്‍ നിന്ന് 300 രൂപയായാണ് കുറച്ചത്.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ വില കുറച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട്. സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നല്‍കാന്‍ നിശ്ചയിച്ചിരുന്ന 400 രൂപയില്‍ നിന്ന് 300 രൂപയായാണ് കുറച്ചത്. 'സംസ്ഥാനങ്ങള്‍ വിതരണം നിശ്ചയിച്ചിരുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ വിലയില്‍ 25 ശതമാനം കുറച്ചു. 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചുകൊണ്ട് വാക്‌സിന്റെ പുതിയ വില പ്രാബല്യത്തില്‍ വരും' അദാര്‍ പൂനെവാല അറിയിച്ചു.

വാക്‌സിന്റെ വില കുറയ്ക്കുന്നതിലൂടെ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഫണ്ട് നഷ്ടപ്പെടാതെയിരിക്കുകയും കൂടുതല്‍ വാക്‌സിനേഷന്‍ നടക്കാനും സഹായിക്കുമെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു. അതേസമയം വാക്‌സിന്‍ നിര്‍മ്മാതക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരോട് വാക്‌സിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയത്തിന് കീഴില്‍ മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം.45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കുന്നത് തുടരാമെന്നും കേന്ദ്രം അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com