അഴിമതിക്കേസ്: യെഡിയൂരപ്പയ്ക്കും മകനും ഹൈക്കോടതി നോട്ടീസ്

അഴിമതിക്കേസില്‍ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ, മകന്‍ ബി വൈ വിജയേന്ദ്ര എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കര്‍ണ്ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു
ബി എസ് യെഡിയൂരപ്പ/ ഫയല്‍ ചിത്രം
ബി എസ് യെഡിയൂരപ്പ/ ഫയല്‍ ചിത്രം


ബെംഗളൂരു: ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിക്കേസില്‍ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ, മകന്‍ ബി വൈ വിജയേന്ദ്ര എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കര്‍ണ്ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. ഈമാസം 17ന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടണ് നോട്ടീസ്. 

ബി എസ് യെഡിയൂരപ്പ, മുന്‍ മന്ത്രി എസ് ടി സോമശേഖരന്‍ എന്നിവര്‍ അടക്കമുള്ളവരെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി 
തള്ളിയ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസുകള്‍ നല്‍കിയത്. 

ബെംഗളൂരു വികസന അതോറിറ്റിയുടെ മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതി പുനരാരംഭിക്കുന്നതിനായി യെഡിയൂരപ്പയും മകനും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ കരാറുകാരനില്‍ നിന്ന് കോഴവാങ്ങിയെന്നാണ് ആരോപണം. 2020 ല്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസും കര്‍ണ്ണാടക നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.

അഴിമതിയില്‍ യെഡിയൂരപ്പയുടെ മകന്‍, മരുമകന്‍, ചെറുമകന്‍ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ നേരിട്ടുള്ള ഇടപെടലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഴിമതി നിരോധന നിയമവും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവും പ്രകാരം ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com