അഹമ്മദാബാദ്; വീട്ടിലേക്ക് ലോറി പാഞ്ഞു കയറി ഒരു കുടുംബത്തിലെ എട്ട് പേര്‍ മരിച്ചു. ഗുജറാത്തിലെ അംറേലിയില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് ദാരുണ സംഭവമുണ്ടായത്. റോഡ് സൈഡിലെ കുടിലിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞു കയറുകയായിരുന്നു.
ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പ്പെട്ടത്. എട്ടും പതിമൂന്നും വയസുള്ള രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. വണ്ടി പാഞ്ഞു കയറിയ കുടിലില്‍ പത്ത് പേരാണ് ഉറങ്ങിക്കിടന്നിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക